കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി 26ന് രാവിലെ 10ന് എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ അഖിലകേരള ചിത്രരചനാമത്സരം നടത്തുന്നു. എൽ.കെ.ജി മുതൽ പ്ലസ് ടു വരെ വിദ്യാർത്ഥികളെ അഞ്ചായി തിരിച്ചാണ് മത്സരം. വിജയികൾക്ക് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. സ്‌കൂളുകൾ വഴിയോ നേരിട്ടോ പേരുകൾ രജിസ്റ്റർ ചെയ്യാം. അവസാനതീയതി 23. ഇമെയിൽ : 2025bookfestkochi@gmail.com