കൊച്ചി: മുതിർന്നവർക്ക് ആശുപത്രിക്ക് പുറത്തുള്ള പരിചരണങ്ങൾ ലഭ്യമാക്കുന്ന കൈറ്റ്‌സ് സീനിയർ കെയർകേന്ദ്രം കാക്കനാട്ട് പ്രവത്തനം ആരംഭിച്ചു. വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്‌സൺ രാധാമണി പിള്ള, കൗൺസിലർമാരായ എം.കെ. ചന്ദ്രബാബു, സി.സി. വിജു, അസറ്റ് ഹോംസ് എം.ഡി വി. സുനിൽകുമാർ, ഗൈഡ് ഹോൾഡിംഗ്‌സ് പാർട്ണർ ഡോ. ടി. വിനയകുമാർ. ലൈഫ് ബ്രിഡ്ജ് ഗ്രൂപ്പ് സഹസ്ഥാപകനും ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ ജി. രാജഗോപാൽ, ഗ്രൂപ്പ് സഹസ്ഥാപകയും സി.ഒ.ഒയുമായ ഡോ. റീമ നാദിഗ് എന്നിവർ സംസാരിച്ചു.