കാഞ്ഞിരമറ്റം: ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽനിന്ന് ദീർഘകാലത്തെ സേവനശേഷം റിട്ടയർചെയ്ത പി.ടി.എം ഉദ്യോഗസ്ഥ ഒ.പി. ബീവിക്ക് പഞ്ചായത്തും ആശുപത്രി ജീവനക്കാരും ചേർന്ന് സമുചിതമായ യാത്രഅയപ്പ് നൽകി.

ആശുപത്രി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം. ബഷീർ അദ്ധ്യക്ഷനായി. ക്ഷേമകാര്യ സമിതി ചെയർപേഴ്സൻ ജലജാ മണിയപ്പൻ യോഗം ഉദ്ഘാടനം ചെയ്തു. ഡോ. നീതു ജോൺസൻ, കെ.ബി. സന്ധ്യമോൾ, അമൂല്യമോൾ ബാബു, കെ.വി. ശിവജി, വി.ആർ. രമേശൻ, അബ്ദിജ ഷിബു, ആര്യ ശ്രീനിവാസൻ, ഒ.പി. ബീവി, ബി.എം. അഷ്റഫ്, ഒ.പി. നാസർ, ഒ.എൻ. ബീമമോൾ തുടങ്ങിയവർ സംസാരിച്ചു.