azhakam

അങ്കമാലി: മലങ്കരയാക്കോബായ സിറിയൻ സൺഡേ സ്‌കൂൾ അസോസിയേഷൻ ആഴകം ഡിസ്ട്രിക്ട് അദ്ധ്യാപക സംഗമം നടന്നു. വികാരി ഫാ. എൽദോസ് വെള്ളരിങ്ങൽ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഇൻസ്‌പെക്ടർ ടി. എം. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പീച്ചാനിക്കാട് സെന്റ് ജോർജ്ജ് പള്ളി വികാരി ഫാ. ഏല്യാസ് ഐപ്പ്, പീച്ചാനിക്കാട് സെന്റ് പീറ്റേഴ്‌സ് കിഴക്കേ പുത്തൻപള്ളി വികാരി ഫാ. എൽദോ ചക്യാട്ടിൽ, അസി. വികാരി ഫാ. ഏല്യാസ് കാവാട്ട് സൺഡേ സ്‌കൂൾ ഭദ്രാസന സെക്രട്ടറി ടി. പി. വർഗീസ്, സെക്രട്ടറി കെ. വൈ. സ്‌കറിയാച്ചൻ സൺഡേ സ്‌കൂൾ ഹെഡ്മിസ്ട്രസ് സൂസൻ വർഗീസ് ട്രസ്റ്റിമാരായ റോയ് ജോൺ എന്നിവർ പ്രസംഗിച്ചു.