പെരുമ്പാവൂർ: കോൺഗ്രസ് പൂമല വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയകുളത്തു നിർമിച്ച ലീഡർ കെ. കരുണാകരൻ ആൻഡ് ഉമ്മൻ ചാണ്ടി സ്മാരക കോൺഗ്രസ് ഭവന്റെ ഉദ്ഘാടനവും കുടുംബ സംഗമവും ബെന്നി ബഹനാൻ എം.പി. നിർവഹിച്ചു. വാർഡ് പ്രസിഡന്റ് ഒ.ടി. അലി അദ്ധ്യക്ഷത വഹിച്ചു. കുടുംബ സംഗമം കെ.പി സി.സി. വക്താവ് സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്തു. കെ.വി.സി.സി. മൈനോരിറ്റി വിഭാഗം സംസ്ഥാന ചെയർമാൻ ടി.എം.സക്കീർ ഹുസൈൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ഷാജി സലിം, അഡ്വ. അരുൺ പോൾ ജേക്കബ്, അലി മൊയ്ദീൻ,പി.പി. എൽദോസ്, കെ.എൻ. സുകുമാരൻ, ടി. എം. കുര്യാക്കോസ്, ഷേക്ക് ഹബീബ്, എം.എം. ഷാജഹാൻ,യുഡിഫ് കൺവീനർ പി.കെ. മുഹമ്മദ് കുഞ്ഞ്, എൻ.ബി. ഹമീദ്, ശിഹാബ് പള്ളിക്കൽ, എന്നിവർ സംസാരിച്ചു.