
പെരുമ്പാവൂർ: 2024-25 ൽ കൂടുതൽ രക്തദാതാക്കളെ സംഘടിപ്പിച്ച് ഐ.എം.എയുടെ രക്ത ബാങ്കിലേക്ക് രക്തം നൽകിയതിനുള്ള അവാർഡ് അറക്കപ്പടി ജയ് ഭാരത് എൻജിനിയറിംഗ് കോളേജിന് ലഭിച്ചു. ബോധവത്കരണ ക്ലാസുകളും ക്യാമ്പുകളും സംഘടിപ്പിച്ച് 130 ഓളം വിദ്യാർത്ഥികളെയാണ് രക്തദാനത്തിന് സന്നദ്ധരാക്കിയത്. കോളേജിലെ എൻ.എസ്.എസ് വളന്റിയർമാരാണ് നേതൃത്വം നൽകിയത്. അന്താരാഷ്ട്ര രക്തദാന വാരാചരണത്തോടനുബന്ധിച്ച് കലൂർ ഐ.എം.എ ഹാളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ഷെമീർ കെ. മുഹമ്മദ്, പ്രോഗ്രാം ഓഫീസർ ആർ. രംഗനാഥ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.