അങ്കമാലി: ലോക വയോജന ദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തുറവൂർ യൂണിറ്റ് 7 വയോജനങ്ങളുടെ ഭവനങ്ങൾ സന്ദർശിച്ച് അവർക്ക് മധുരപലഹാരങ്ങളും പുതപ്പും വിതരണം ചെയ്തു. ജില്ലാപ്രസിഡന്റ് ബി.വി. അഗസ്റ്റിൻ യൂണിറ്റ് പ്രസിഡന്റ് വി.വി. ഔസേപ്പ് സെക്രട്ടറി പി.വി. ജേക്കബ് ട്രഷറർ, പി.ജെ. ഡേവീസ്, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എം.കെ. ജോസഫ്, മാധവി വാരസ്യാർ, ശോഭ ജോസ്, പി.കെ. ഷീല, എം.കെ. ലീലാമ്മ എന്നിവർ പങ്കെടുത്തു