കാക്കനാട്: ബി.ജെ.പി എറണാകുളം സിറ്റി ജില്ലാ
സേവാപാക്ഷികത്തോടനുബന്ധിച്ച് കർഷകമോർച്ച ജില്ലാ കമ്മിറ്റി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ബി.ജെ.പി സിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എം.വി. രാമചന്ദ്രൻ ആരോഗ്യ ഹെൽത്ത്‌കാർഡ് സജീവൻ കരിമക്കാടിന് നൽകി ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് കെ.കെ. മുരളീധരൻ അദ്ധ്യക്ഷനായി. മോർച്ച സംസ്ഥാന സെക്രട്ടറി ശ്രീജിത്ത് വാസുദേവൻ, ജില്ലാ ജനറൽ സെക്രട്ടറി മനോജ്, സുധാ വിമോദ്, ശിവകുമാർ കമ്മത്ത്, ജില്ലാ ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റ്മാർ തുടങ്ങിയവർ പങ്കെടുത്തു. നേതൃയോഗം ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ അഡ്വ.കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു.