
പെരുമ്പാവൂർ: അഖില കേരള ധീവരസഭ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യദത്തിൽ നടന്ന ധീവര കുടുംബ സംഗമം എ.ജി.സി. കണ്ണന്റെ വസതിയിൽ ജില്ലാ പ്രസിഡന്റ് കെ.വി. സാബു ഉദ്ഘാടനം ചെയ്തു. സഭാ പ്രസിഡന്റ് സി.ജി.ഷാജി അദ്ധ്യക്ഷനായി. സംസ്ഥാന കൗൺസിൽ മെമ്പർ കെ.എം. സാബു, കണയന്നൂർ താലൂക്ക് സെക്രട്ടറി പി.എസ്.ഷമി, മാതൃ സമിതി പ്രസിഡന്റ് ശ്രീജ ജയൻ, സഭാ സെക്രട്ടറി വിശ്വംഭരൻ എന്നിവർ സംസാരിച്ചു.