പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജ് ഐ.ക്യു.എ.സിയും പി.ടി.എയും സംയുക്തമായി രക്ഷിതാക്കൾക്കായി ലഹരിവിമുക്തി ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. പി.ആർ. ശ്രീജാമോൾ അദ്ധ്യക്ഷയായി. അസി. എക്സൈസ് ഇൻസ്പെക്ടർ എസ്.എ. സനൽകുമാർ ക്ളാസെടുത്തു. പി.ടി.എ വൈസ് പ്രസിഡന്റ് ടി.എം. ഷാജൻ, ഡോ. പി. നീന, ഡോ. ടി.ആർ. ബിന്ദു, ഡോ. ഇ.സി. ബൈജു, ഡോ. ഗായത്രി, കെ. രാഗി ശേഖരൻ എന്നിവർ സംസാരിച്ചു. ഇരുന്നൂറോളം രക്ഷിതാക്കൾ പങ്കെടുത്തു.