
പെരുമ്പാവൂർ: മികച്ച അദ്ധ്യാപക അവാർഡ് ലഭിച്ച, പെരുമ്പാവൂർ ഇരിങ്ങോൾ ഗവ.വി.എച്ച്.എസ്.എസിലെ അദ്ധ്യാപിക പി.വി. സുജാതയെ സി.ഐ.ടി.യു. പൂൾ നമ്പർ 16ലെ തൊഴിലാളികളുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെത്തി ആദരിച്ചു.
ചുമട്ട് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) സംസ്ഥാന കമ്മിറ്റി അംഗം ടി.എം. നസീർ, പൂൾ 16ലെ തൊഴിലാളികളായ എം.എൻ. മധു, കെ.എസ്. രതീഷ്‌കുമാർ, സി.വി. വിജയൻ, പി.കെ. സുബീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആദരിച്ചത്. ചടങ്ങിൽ ഹെഡ്മിസ്ട്രസ് റിബ മാത്യു, പി.ടി.എ. പ്രസിഡന്റ് ടി.ജി. ജയൻ, എസ്.എം.സി. ചെയർമാൻ എൽദോസ് വീണമാലി, അദ്ധ്യാപകരായ തസ്‌നി റഹീം, ശാലിനി ടീസൺ, ലിമി ഡാൻ എന്നിവർ പങ്കെടുത്തു.