bjp
ബി.ജെ.പി. നേതൃത്വ യോഗം ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മ രാജ് ഉദ്ഘാടനം ചെയ്യുന്നു.

കളമശേരി: ബി.ജെ.പി കളമശേരി മണ്ഡലം നേതൃയോഗം കുറ്റിക്കാട്ടുകര എൻ.എസ്.എസ് ഹാളിൽ എറണാകുളം നോർത്ത് ജില്ലാ പ്രസിഡന്റ് എം. എ. ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സജിത് ആർ.നായർ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ടി.സി. പ്രമോദ്കുമാർ, മണ്ഡലം പ്രഭാരി രൂപേഷ് പൊയ്യാട്ട്, ജില്ലാ സെക്രട്ടറി സീമ ബിജു, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി. സജീവ്, പി.പി. സുന്ദരൻ എന്നിവർ സംസാരിച്ചു. ജില്ലാ , മണ്ഡലം ഭാരവാഹികൾക്ക് സ്വീകരണം നൽകി.