buds-school
ഏലൂർ ബഡ്സ് സ്കൂളിലെ കുട്ടികൾ പാടവരമ്പത്ത് എത്തിയപ്പോൾ

കളമശേരി: ഏലൂർ ബഡ്സ് സ്കൂളിലെ കുട്ടികൾ ഏലൂർ വടക്കുംഭാഗത്ത് നെല്ലുത്പാദകസംഘം കതിരണിയിച്ച പാടശേഖരത്തിൽ കൃഷി കാണാനെത്തി.

കൃഷിയെ തൊട്ടറിയാൻ ഏലൂർ നഗരസഭ ഒരുക്കിയ കുട്ടികൾ പാട വരമ്പത്തേക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ് യാത്രഒരുക്കിയത്. പ്രിൻസിപ്പൽ ബേബി ജോണിന്റെ നേതൃത്വത്തിൽ നടത്തിയ യാത്രയെ കൗൺസിലർമാരായ ലൈജി സജീവൻ, സീമാ സിജു, നെല്ലുത്പാദക സംഘം ഭാരവാഹികളായ ഫ്രാൻസിസ്, എം.എ. ജയിംസ്, പി.ടി. ഷാജി, കൃഷി ഓഫീസർ ഏയ്ഞ്ചൽ സിറിയക്, കർഷകരായ ശ്രീധരൻ, തങ്കപ്പൻ, രാജേഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു.