പറവൂർ: ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗമായി തിരഞ്ഞെടുത്ത സോമൻ ആലപ്പാട്ടിന് പറവൂർ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. നോർത്ത് ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എ. ദിലീപ് അദ്ധ്യക്ഷനായി. ബി.ഡി.ജെ.എസ് എറണാകുളം നോർത്ത് ജില്ലാ പ്രസിഡന്റ് എം.പി. ബിനു, എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ, യൂണിയൻ കൺവീനർ ഷൈജു മനക്കപ്പടി, എസ്.എൻ.ഡി.പി ബോർഡ് മെമ്പർ പി.എസ്. ജയരാജ്, ബി.ഡി.ജെ.എസ് ജില്ല സെക്രട്ടറി സജീവ്, പറവൂർ ലയൺസ് ക്ലബ് പ്രസിഡന്റ് എം.എം. ജോസ്, സെക്രട്ടറി റെജി, ട്രഷറർ സി.വി. നടേശൻ, ശ്രീമൂലം ക്ലബ് സെക്രട്ടറി ഡേവിഡ് തോട്ടപ്പിള്ളി, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജിതിൻ നന്ദകുമാർ, സിന്ധു നാരായണൻകുട്ടി, വൈസ് പ്രസിഡന്റ് രാജു മാടവന എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്ത വത്സല ബാലൻ, പുഷ്പ കലാധരൻ, അജി പോട്ടശ്ശേരി, അഡ്വ. ജി. പത്മരാജ്, അഡ്വ. കെ.കെ. വിവേകാനന്ദൻ എന്നിവർക്കും സ്വീകരണം നൽകി.