മൂവാറ്റുപുഴ: സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി നിർമല കോളേജിലെ 30 വിദ്യാർത്ഥികൾ ജയ്‌പൂർ യൂണിവേഴ്‌സിറ്റി മഹാറാണി കോളേജ് സന്ദർശിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ സംസ്‌കാരം, ആചാരങ്ങൾ എന്നിവയിൽ അവബോധം വളർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഏക് ഭാരത്, ശ്രേഷ്ഠ ഭാരത് സംരംഭത്തിന്റെ ഭാഗമായിരുന്നു യാത്ര. മഹാറാണി കോളേജിൽ കേരളത്തിന്റെ തനത് കലാരൂപങ്ങൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. രാജസ്ഥാനിലെ ചരിത്ര കേന്ദ്രങ്ങൾ സംഘം സന്ദർശിച്ചു. അദ്ധ്യാപകരും ഏക് ഭാരത് ശ്രേഷ്ഠ ഭാരത് ക്ലബ് കോ ഓർഡിനേറ്റർമാരുമായ അനു ജോയ് ചെമ്പരത്തി, ഡോ. ജി. സുജിത, ഡോ. അഞ്ജലി ജോസഫ്, അഗസ്റ്റിൻ ബെന്നി എന്നിവർ നേതൃത്വം നൽകി.