parking-
ആലുവ മുനിസിപ്പൽ പാർക്കിന് മുമ്പിൽ നോപാർക്കിംഗ് ബോർഡ് സ്ഥാപിച്ച് കയർ കെട്ടി തിരിച്ച നിലയിൽ

ആലുവ: ആലുവ മുനിസിപ്പൽ പാർക്കിൽ കഫേറ്റീരിയയും പേ ആൻഡ് പാർക്കും കരാർ എടുത്തയാൾ റോഡിൽ 'നോ പാർക്കിംഗ്" ബോർഡ് സ്ഥാപിച്ചതായി പരാതി. മുനിസിപ്പൽ പാർക്ക് റോഡ് തുടങ്ങുന്ന ഭാഗം മുതൽ നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ച് പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വരുന്നവരെല്ലാം വാഹനം പാർക്ക് ചെയ്യാൻ കഴിയാതെ വിഷമിക്കുകയാണ്. പാർക്കിൽ വരാത്തവരും പാർക്കിന്റെ പിന്നിൽ പേ ആൻഡ് പാർക്കിൽ വാഹനം പാർക്ക് ചെയ്യണമെന്നാണ് കരാറുകാരൻ ലക്ഷ്യമിടുന്നത്. ഇതുമൂലം ഇവിടെയെത്തുന്ന വാഹന ഉടമകളും പാർക്കിംഗ് ഫീസ് പിരിക്കുന്ന ജീവനക്കാരും തമ്മിൽ തർക്കം പതിവാണ്. നഗരസഭാ അധികൃതർ കരാറുകാരന്റെ അമിത ഇടപെടലിന് മൗനാനുവാദം നൽകുന്നുവെന്നാണ് ആക്ഷേപം.