കാക്കനാട്: കേരള റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സമ്മേളനം കാക്കനാട് ശ്രീനാരായണ ഹാളിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.എ. അനീഷ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് വിജീഷ് ചന്ദ്രൻ അദ്ധ്യക്ഷനായി.
ഭൂമിതരം മാറ്റവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ഫയലുകളുടെ നടപടി തുടരവേ ഇതിനായി സൃഷ്ടിച്ച ജില്ലയിലെ 36 തസ്തികകൾക്ക് തുടർച്ചാനുമതി നൽകണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപെട്ടു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബിന്ദു രാജൻ, ഹുസൈൻ പതുവന, സുഭാഷ് മാത്യു, കെ.പി. പോൾ, എം.സി. ഷൈല, ജി. ലോലിത, സജു ഉണ്ണിക്കൃഷ്ണൻ, പി.എസ്. സുനിൽകുമാർ, എം.എസ്. ബിബീഷ്,
വി.ബി. ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി വി.ബി. ഏലിയാസ് (പ്രസിഡന്റ്),
ജിതിൻദാസ് (സെക്രട്ടറി), പി. ഗ്രീഷ്മ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.