
കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണപ്പാളികൾ തിരിമറി നടത്തിയതിൽ കോടതി മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശി ആർ. രാജേന്ദ്രൻ ഹൈക്കോടതിയിൽ ഹർജി നൽകി. അടുത്ത ദിവസം പരിഗണിക്കും. സ്വർണപ്പാളികൾ ചെമ്പാണെന്ന വ്യാജേന കടത്തിയതിന്റെ സത്യം കണ്ടെത്തണം. അറ്റകുറ്റപ്പണിക്കായി 2019ൽ ചെന്നൈയ്‌ക്ക് കൊണ്ടുപോയ പാളികൾ തിരികെ എത്തിച്ചപ്പോൾ 4.541 കിലോയുടെ കുറവുണ്ടായത് ഗുരുതര വിശ്വാസവഞ്ചനയാണ്. ക്ഷേത്രത്തിന്റെ പരിശുദ്ധിയും സ്വത്തും സംരക്ഷിക്കാൻ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു.