കോതമംഗലം: എസ്.എൻ.ഡി.പി യോഗം കിഴകൊമ്പ് 871-ാം നമ്പർ ശാഖ ശ്രീ കാർത്തികേയ ഭജന സമാജം ക്ഷേത്രത്തിൽ നവരാത്രി ആഘോഷം നടത്തി .പൂജയെടുപ്പ്, ആദ്യാക്ഷരം കുറിക്കൽ എന്നിവക്ക് ക്ഷേത്രം മേൽശാന്തി മനോജ് തമ്പി, അലൻ ശാന്തി, ഡോ. രാഹുൽ ഷാജൻ എന്നിവർ നേതൃത്വം നൽകി. പ്രസിഡന്റ് എൻ.ടി. രാജേഷ്, വൈസ് പ്രസിഡന്റ് കെ.കെ. ഷിബു, യൂണിയൻ കമ്മിറ്റി അംഗം പി,കെ. കൃഷ്ണൻ, വനിതാ സംഘം പ്രസിഡന്റ് സോണിയ രവീന്ദ്രൻ, സെക്രട്ടറി ഷൈല വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി.