കോലഞ്ചേരി: വികസന പദ്ധതികൾ ഡോക്യുമെന്റ് ചെയ്ത് പ്രദർശിപ്പിക്കണമെന്ന നിർദ്ദേശം അവഗണിച്ച് മഴുവന്നൂർ പഞ്ചായത്തിൽ നടന്ന അടിയന്തര കമ്മിറ്റി എൽ.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങളും 3 ട്വന്റി20 അംഗങ്ങളും ചേർന്ന് ബഹിഷ്കരിച്ചു.

സർക്കാർ നൽകിയ ഫണ്ടുപയോഗിച്ച് ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കിയ പദ്ധതികൾ ഡോക്യുമെന്റ് ചെയ്ത് വികസന സദസിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ കമ്മിറ്റിയുടെ അജണ്ടയിൽ ഇക്കാര്യം ഉൾപ്പെടുത്താത്തതാണ് ബഹിഷ്കരണത്തിൽ കലാശിച്ചത്.

ബഹളം രൂക്ഷമായതോടെ അംഗങ്ങളുടെ വിയോജന കുറിപ്പ് രേഖപ്പെടുത്തിയശേഷം പുറത്തുപോയി. എൽ.ഡി.എഫിലെ ജോർജ് ഇടപ്പരത്തി, വി. ജോയിക്കുട്ടി, കെ.കെ. ജയേഷ് കോൺഗ്രസിലെ പി.ജി. അനിൽകുമാർ ട്വന്റി20 യിലെ കെ.കെ. ശ്രീനിവാസ്, നിജ ബൈജു, ശ്രീലക്ഷ്മി എന്നിവരാണ് വിയോജന കുറിപ്പിൽ ഒപ്പു വച്ചത്.