tour-sndp

പെരുമ്പാവൂർ: നാരായണ ഗുരുകുലം സ്റ്റഡി സർക്കിൾ എറണാകുളം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ ഗുരു ക്ഷേത്രങ്ങളിലൂടെ വിജ്ഞാന തീർത്ഥാടന യാത്ര സംഘടിപ്പിച്ചു. നാരായണ ഗുരുതൃക്കരങ്ങളാൽ പ്രതിഷ്ഠ നടത്തിയ കോഴിക്കോട് ശ്രീകണ്ഠശ്വരക്ഷേത്രം, തലശ്ശേരി ജഗന്നാഥ ക്ഷേത്രം, ഗുരു നിത്യ ചൈതന്യ യതിയാൽ സ്ഥാപിതമായ കനകമല നാരായണ ഗുരുകുലം, കോഴിക്കോട് ഖുർആൻ അകപൊരുൾ പ്രാർത്ഥന ഹാൾ എന്നിവിടങ്ങളിൽ സന്ദർശിച്ച് പൂജാദികളിലും സദ്സംഗത്തിലും പങ്കെടുത്തു.

ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ ഓർഡിനേറ്റർ എം.എസ്. സുരേഷ്, ജില്ലാസഹകാരി ദർശൻ പി.ബി., അങ്കമാലി മേഖലാ കാര്യദർശി ഷീല മണി, കുന്നത്തുനാട് താലൂക്ക് കാര്യദർശി ജിനിൽ സി.വി., മുവാറ്റുപുഴ താലൂക്ക് കാര്യദർശി ഡോ. സുമ ജയചന്ദ്രൻ, കോതമംഗലം താലൂക്ക് കാര്യദർശി സന്തോഷ്‌ സി.ബി. എന്നിവർ നേതൃത്വം നൽകി