പെരുമ്പാവൂർ: സ്നേഹാലയ കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ കോമഡി താരങ്ങളായ ഹരി ഊതിമൂട്, രാജേഷ് കൊട്ടാരത്തിൽ, സുജിത്ത് കോന്നി എന്നിവർക്ക് പെരുമ്പാവൂരിൽ സ്വീകരണം നൽകും. 12-ാം തീയതി ഉച്ചക്ക് 1.30ന് പെരുമ്പാവൂർ പി.ഡബ്ല്യു.ഡിറെസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിൽ അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്നേഹാലയ ചെയർമാൻ ഡീക്കൺ ഡോ. ടോണി മേതല അദ്ധ്യക്ഷനാകും. ചലച്ചിത്ര സീരിയൽ കോമഡി താരം ഉണ്ണി ടി. നായർ വിശിഷ്ടാതിഥിയാകും. മുൻസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ, ടെൽക് മുൻ ചെയർമാൻ, എൻ.സി. മോഹനൻ. ബി.ജെ.പി ദേശീയ സമിതി അംഗം പി.എം. വേലായുധൻ, പ്രോഗ്രാം സെക്രട്ടറി കെ.എസ്. സുമേഷ് എന്നിവർ സംസാരിക്കും. രാവിലെ 10 മണി മുതൽ കലാപരിപാടികൾ ആരംഭിക്കും.