കൊച്ചി: സാന്റമോണിക്ക സ്റ്റഡി അബ്രോഡ് സംഘടിപ്പിക്കുന്ന അയർലാൻഡ് വിദ്യാഭ്യാസ പ്രദർശനം നാളെ (വ്യാഴം) രവിപുരത്തുള്ള മേഴ്സി ഹോട്ടലിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ നടക്കും. ട്രിനിറ്റി കോളേജ് ഡബ്ലിൻ, യൂണിവേഴ്‌സിറ്റി കോളേജ് ഡബ്ലിൻ, ഡബ്ലിൻ സിറ്റി യൂണിവേഴ്‌സിറ്റി യൂണിവേഴ്‌സിറ്റി കോളേജ് കോർക്, യൂണിവേഴ്‌സിറ്റി ഒഫ് ഗാൽവേയ് ഉൾപ്പടെ നിരവധി സർവകലാശാലകളും സാങ്കേതിക ഇൻസ്റ്റിറ്റ്യൂട്ടുകളും കോളേജുകളും പ്രദർശനത്തിൽ പങ്കെടുക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രതിനിധികളുമായി കോഴ്‌സുകൾ, പ്രവേശന മാനദണ്ഡം, വിസ അപ്ഡേറ്റകൾ, നിയമവിധേയമായി ആഴ്ചയിൽ 20 മണിക്കൂർ പാർട്ട്‌ടൈം ജോലി, പഠനാനന്തര തൊഴിൽ അവസരങ്ങൾ ഉൾപ്പെടെ നേരിട്ട് ചോദിച്ചറിയാം. പങ്കെടുക്കാൻ: www.santamonicaedu.in വിവരങ്ങൾക്ക് ഫോൺ: 9645222999, 0484 4150999.