മൂവാറ്റുപുഴ: മൂവാറ്റുപുഴ പുളിഞ്ചോട് ഹോനായി നഗർ ഭാഗത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലേക്ക് കരിങ്കൽ കഷ്ണങ്ങൾ എറിഞ്ഞ് കെട്ടിടത്തിന്റെ ജനൽചില്ലുകൾ പൊട്ടിക്കുകയും കെട്ടിടത്തിന് കേടുപാടുകൾ വരുത്തുകയും അങ്കണവാടി ജീവനക്കാരെ അസഭ്യം വിളിക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. വെള്ളൂർക്കുന്നം വാഴപ്പിള്ളി പുളിഞ്ചുവട് തോട്ടത്തിൽ വീട്ടിൽ ടി.എം. ബൈജുവിനെയാണ് (51) മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
അന്വേഷണസംഘത്തിൽ എസ്.ഐമാരായ ഷാഹുൽ ഹമീദ് പി.ബി, ജയകുമാർ പി.സി, സീനിയർ സി.പി.ഒമാരായ നിജാസ് കെ.ടി, ബിനിൽ എൽദോസ്, സിജോ തങ്കപ്പൻ, അനിമോൾ കെ.കെ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.