കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ സർക്കാരിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിലെ 130 കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനം നടത്തി. എറണാകുളം നഗരത്തിൽ നടത്തിയ പ്രകടനം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രത്തിന് ലഭിച്ച സ്വർണത്തെ ചെമ്പെന്ന വ്യാജേന കടത്തിയതിന് പിന്നിൽ ഉന്നതർക്ക് പങ്കുണ്ടെന്നും ദേവസ്വംമന്ത്രിയും ബോർഡ് പ്രസിഡന്റും രാജിവയ്ക്കണമെന്നും സ്വർണത്തെ ചെമ്പാക്കുന്ന ദേവസ്വം ബോർഡിന്റെ രസതന്ത്രത്തിന് നോബൽസമ്മാനം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കളായ എൻ. വേണുഗോപാൽ, എം.ആർ. അഭിലാഷ്, കെ.വി.പി കൃഷ്ണകുമാർ, അബ്ദുൾ ലത്തീഫ്, വിജു ചുളക്കൻ, സനൽ നെടിയതറ, ആന്റണി പൈനുംതറ, കെ.എം. കൃഷ്ണലാൽ, സീനർ, മിന്നാ വിവേര, ജിസ്മി ജെറാൾഡ്, കെ.വി. ജോൺസൻ, ഒ.ഡി. സേവ്യർ, ശോഭ റെജിലാൽ, സുധീർ, സിജു തുടങ്ങിയവർ നേതൃത്വം നൽകി.