കൊച്ചി: നവംബർ 14 മുതൽ 20 വരെ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കണയന്നൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ സ്കൂൾ, കോളേജ്‌തല പ്രസംഗ-പ്രബന്ധ മത്സരങ്ങൾ സംഘടിപ്പിക്കും. ഒക്ടോബർ 14ന് എറണാകുളം പള്ളിമുക്കിലെ ബി.എസ്.എൻ.എൽ എംപ്ലോയീസ് സഹകരണ സംഘം ഹാളിലാണ് മത്സരങ്ങൾ. ഒക്ടോബർ 10ന് വൈകീട്ട് 5ന് മുമ്പ് തൊട്ടടുത്തുള്ള സഹകരണ സ്ഥാപനം മുഖാന്തിരമോ, നേരിട്ടോ സർക്കിൾ സഹകരണ യൂണിയനിൽ പേരുകൾ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 8136950602, 9947806934