കൊച്ചി: നവംബർ 14 മുതൽ 20 വരെ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കണയന്നൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ സ്കൂൾ, കോളേജ്‌തല പ്രസംഗ-പ്രബന്ധ മത്സരങ്ങൾ സംഘടിപ്പിക്കും. ഒക്ടോബർ 14ന് എറണാകുളം പള്ളിമുക്കിലെ ബി.എസ്.എൻ.എൽ എംപ്ലോയീസ് സഹകരണ സംഘം ഹാളിലാണ് മത്സരങ്ങൾ. 10ന് വൈകിട്ട് 5ന് മുമ്പ് തൊട്ടടുത്തുള്ള സഹകരണ സ്ഥാപനം മുഖേനയോ നേരിട്ടോ സർക്കിൾ സഹകരണ യൂണിയനിൽ പേരുകൾ രജിസ്റ്റർ ചെയ്യാം. ഫോൺ: 8136950602, 9947806934.