കൂത്താട്ടുകുളം: ലൈസൻസ് ഇല്ലാതെയും നികുതി അടയ്ക്കാതെയും നടത്തുന്ന അനധികൃത വഴിയോരക്കച്ചവടങ്ങൾ നിറുത്തലാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരിവ്യവസായി സമിതി കൂത്താട്ടുകുളം യൂണിറ്റിന്റെ നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ചും ധർണയും നടത്തി. വ്യാപാരി വ്യവസായി സമിതി ഏരിയാ കമ്മിറ്റി അംഗം സണ്ണി കുര്യാക്കോസ് ധർണ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് അദ്ധ്യക്ഷനായി. സെക്രട്ടറി പി.പി. ജോണി, ട്രഷർ വി.എൻ. രാജപ്പൻ, വൈസ് പ്രസിഡന്റ് ടി.കെ. പ്രസാദ്, ജോ. സെക്രട്ടറി ടി.കെ. മോഹനൻ തുടങ്ങിയവർ സംസാരിച്ചു