mook-anur
അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ നടന്ന സിനി ഹാക്കത്തോണിൽ വിജയികളായ ക്രൈസ്റ്റ് കോളേജ് ടീമിന് സിനിമാ താരം നിവിൻ പോളി ക്യാഷ് അവാർഡ് സമ്മാനിക്കുന്നു

അങ്കമാലി: ഫിസാറ്റ് കോളേജിൽ സംഘടിപ്പിച്ച നാഷണൽ ലെവൽ സിനി ഹാക്കത്തോൺ സമാപിച്ചു. സമാപന സമ്മേളനത്തിൽ സിനിമ താരവും ഫിസാറ്റ് പൂർവ വിദ്യാർത്ഥിയുമായ നിവിൻ പോളി വിജയികൾക്കുള്ള സമ്മാനങ്ങളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത് അദ്ധ്യക്ഷനായി. ഒന്നാം സ്ഥാനം ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയും രണ്ടും മൂന്നും സ്ഥാനങ്ങൾ ഫിസാറ്റ് വിദ്യാർത്ഥികളുടെ ടീമുകളും കരസ്ഥമാക്കി. സിനിമാ മേഖലയിൽ പുതിയ തൊഴിൽ അവസരങ്ങൾ കണ്ടെത്തുന്നതിനും നൂതന കണ്ടുപിടുത്തങ്ങൾ അവതരിപ്പിക്കാനും ലക്ഷ്യമിട്ടാണ് 48 മണിക്കൂർ നീണ്ടു നിന്ന ഹാക്കത്തോൺ സംഘടിപ്പിച്ചത്. ഫിസാറ്റ് പൂർവ വിദ്യാർത്ഥികളും ഇന്നോവേഷൻ കൗൺസിലും ഐ.ഇ.ഡി.സി സെല്ലും പോളി ജൂനിയർ പിക്ചർസും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ഫിസാറ്റ് ട്രഷറർ ജെനിബ് ജെ. കാച്ചപ്പിള്ളി, വൈസ് പ്രസിഡന്റ് പോൾ മുണ്ടാടൻ, അസോസിയേറ്റ് സെക്രട്ടറി എം.പി. അബ്ദുൽ നാസർ, ഇ.കെ. രാജവർമ്മ , കെ.കെ. അജിത്കുമാർ, പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. പി.ആർ. മിനി, ഡീൻ ഡോ. ജി. ഉണ്ണി കർത്ത, ബിനോയ് അബ്രഹാം, മീര തെരേസ മാത്യൂസ്, ടോം ആന്റോ, നവീൻ ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.