കളമശേരി: ഏറെ നാളത്തെ കാത്തിരുപ്പിനുശേഷം ഫാക്ട് കവല- മഞ്ഞുമ്മൽ മുട്ടാർ റോഡിന്റെ വീതികൂട്ടുന്നതിന് കുറ്റിയിട്ട് വേർതിരിക്കൽ തുടങ്ങി.
ഏലൂർ നഗരസഭയിലെ പ്രധാന റോഡുകളിലൊന്നായ 3.509 മീ. നീളമുള്ള മഞ്ഞുമ്മൽ - മുട്ടാർറോഡ് 15മീറ്റർ വീതികൂട്ടുന്നതിനുള്ള അലൈൻമെന്റ് പ്ലാനിനാണ് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ അനുമതി നൽകിയിട്ടുള്ളത്. ഈ റോഡിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് പതിവായിരുന്നു. ഓഫീസ് - സ്കൂൾ സമയങ്ങളിൽ ഗതാഗതക്കുരുക്ക് മൂർച്ഛിക്കുന്നത് മൂലമുള്ള പ്രയാസങ്ങളും ഏറെക്കാലമായി അലട്ടുകയായിരുന്നു. 2023 - 24 സംസ്ഥാന ബഡ്‌ജറ്റിൽ 5കോടിരൂപ ടോക്കൺ അഡ്വാൻസായി വകയിരുത്തിയിരുന്നു. കളമശേരി, ഇടപ്പള്ളി, എറണാകുളം, ആലുവ, പറവൂർ തുടങ്ങി ഇരുഭാഗങ്ങളിലേക്കുമുള്ള എളുപ്പവഴി കൂടിയാണ്.