നെടുമ്പാശേരി: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ പാറക്കടവ് മണ്ഡലം വാർഷിക സമ്മേളനം എളവൂർ സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. ജോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.ആർ. ചന്ദ്രൻ അദ്ധ്യക്ഷനായി. ഭാരവാഹികളായി ഇ.ആർ. ചന്ദ്രൻ (പ്രസിഡന്റ്), ബെന്നി ജോസഫ്, ലീന ജോസഫ് (വൈസ് പ്രസിഡന്റ്), എസ്.ജെ. ജെയിംസ് (സെക്രട്ടറി), സി.കെ. സരസ്വതിയമ്മ, സി.പി. ജോസ് (ജോയിന്റ്. സെക്രട്ടറി), എം.ഒ. പോൾ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.