കാക്കനാട്: ആലുവ ഉപജില്ലാ ശാസ്ത്രോത്സവം കാക്കനാട് എം.എ. അബൂബക്കർ മെമ്മോറിയൽ എൽ.പി സ്കൂളിൽ തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാധാമണിപിള്ള ഉദ്ഘാടനം ചെയ്തു. 130 ഓളം സ്കൂളുകളിൽ നിന്നായി 4,500 ഓളം കുട്ടികളാണ് പങ്കെടുക്കുന്നത്. മേള ഇന്ന് സമാപിക്കും. സയൻസ്, സോഷ്യൽസ് സയൻസ്, ഗണിതം, പ്രവൃത്തിപരിചയം, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങി അഞ്ച് വിഭാഗങ്ങളിലാണ് മത്സരങ്ങൾ. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് പല്ലച്ചി, കൗൺസിലർമാരായ ഉണ്ണി കാക്കനാട്, സി.സി. വിജു, അബ്ദുഷാന, എ.ഇ.ഒ സനൂജ എ. ഷംസു, എം.എ.എച്ച്.എസ് ഹെഡ്മിസ്ട്രസ് ബിബു പുരവത്ത്, സജന അലൻ, സി.വി. അഖില, അമൃത എന്നിവർ സംസാരിച്ചു.