വൈപ്പിൻ: എടവനക്കാട്ടടപ്പ് സമാജം വക പൊക്കാളി കൃഷിയുടെ കൊയ്ത്തുത്സവം ഡോ. എ.എ. മുഹമ്മദ്ഹാത്ത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾ സലാം, കൃഷി അസി. ഡയറക്ടർ സിമ്മി, കൃഷി ഓഫീസർ ഡോ. പി.എ. ലുബൈന, കെ.എ. സാജിത്ത്, സുൽഫത്ത് മൊയ്തീൻ, എൻ.എസ്. ഹരിദാസ്, കുഞ്ഞുമരക്കാർ തുടങ്ങിയവർ പങ്കെടുത്തു.
വാച്ചാക്കൽ ഫിഷറി സമാജം പാടത്ത് മാലോട്ടിത്തറ അച്യുതൻ കൃഷി ചെയ്ത തനത് പൊക്കാളി കൃഷിയുടെ വിളവെടുപ്പ് കൃഷി ഓഫീസർ പി.എ. ലുബൈന ഉദ്ഘാടനം ചെയ്തു. അസി. കൃഷി ഓഫീസർ ദേവിക, കെ. സുരേഷ്, ഷൺമുഖൻ, അർജ്ജുനൻ തുടങ്ങിയവർ പങ്കെടുത്തു.