ceo
അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിലെ റെറ്റിനോപ്പതി ക്ലിനിക് സി.ഇ.ഒ ഡോ. ഏബെൽ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: അങ്കമാലിയിലെ അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ ഡയബറ്റിക് റെറ്റിനോപ്പതി ക്ലിനിക് ഉദ്ഘാടനം ചെയ്തു. അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ഏബെൽ ജോർജ് ഉദ്ഘാടനം ചെയ്തു. പ്രമേഹം മൂലമുണ്ടാകുന്ന കാഴ്ചക്കുറവ്, അന്ധത എന്നിവ തടയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ക്ലിനിക്കിൽ ഏറ്റവും പുതിയ രോഗനിർണയ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കും. ക്ലിനിക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾക്കും: 81299 32992.