ആലുവ: യുവകലാ സാഹിതി 50-ാം വാർഷികത്തിന്റെ ഭാഗമായി കളമശേരി മണ്ഡലം കമ്മിറ്റി മുപ്പത്തടം കവലയിൽ സംഘടിപ്പിച്ച സാംസ്‌കാരിക സായാഹ്നം എഴുത്തുകാരൻ കൊടുവഴങ്ങ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. രാഖി അദ്ധ്യക്ഷയായി. ബാബുരാജ് കടുങ്ങല്ലൂർ മൂഖ്യപ്രഭാഷണം നടത്തി. സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി വി.എ. ഷബീർ, സാഹിത്യകാരൻ ശശിധരൻ കല്ലേരി, സി.ജി. നാരായണൻ, ടി.ആർ. രുഗ്മിണി എന്നിവർ സംസാരിച്ചു. അന്തരിച്ച കവി കടുങ്ങല്ലൂർ നാരായണൻ സ്മൃതി പുരസ്‌കാരം ഗൗരി നാരായണനും പി.എ. മുഹമ്മദ് സ്മൃതി പുരസ്‌കാരം എൻ.പി. വിശ്വംഭരനും സമ്മാനിച്ചു. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ജി. വിജയനും പി.എ. യൂസഫും പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.