പറവൂർ: പുത്തൻവേലിക്കര പഞ്ചായത്ത് പതിനൊന്നാം വാർഡിലെ ശിശുമന്ദിരം റോഡ് നവീകരണത്തിന് 31 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. മുനമ്പം ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിനാണ് നിർമ്മാണച്ചുമതല. ടെൻഡർ നടപടികൾ പൂർത്തിയാക്കി വേഗത്തിൽ നിർമ്മാണം ആരംഭിക്കാൻ നിർദ്ദേശം നൽകിയതായി പ്രതിപക്ഷനേതാവ് അറിയിച്ചു.