jomon
കുന്നുകര എം.ഇ.എസ് ടി.ഒ. അബ്ദുള്ള മെമ്മോറിയൽ കോളേജ് യൂണിയൻ സിനിമാ താരം ജോമോൻ ജ്യോതിർ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് ടി.ഒ. അബ്ദുള്ള മെമ്മോറിയൽ കോളേജ് യൂണിയൻ സിനിമാ താരം ജോമോൻ ജ്യോതിർ ഉദ്ഘാടനം ചെയ്തു. ആർട്‌സ് ക്ലബിന്റെ ഉദ്ഘാടനം സിനിമാതാരം അന്ന പ്രസാദ് നിർവഹിച്ചു. യൂണിയൻ ചെയർമാൻ പി.എൻ. മുഹമ്മദ് യാസീൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. എ. ബിജു, കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ എ. ഐദ്രോസ്, സെക്രട്ടറി ഷിബു അലിയാർ, ട്രഷറർ വി.കെ.എം. ബഷീർ, വൈസ് പ്രിൻസിപ്പൽ എം.ജി. വിനയകുമാർ, വൈസ് ചെയർപേഴ്‌സൺ ഫാബി നസ്രിൻ, മാഗസിൻ എഡിറ്റർ ഗൗരി നന്ദ എന്നിവർ സംസാരിച്ചു. സിനിമാ താരങ്ങളായ അശ്വിൻ വിജയൻ, ഉണ്ണി ലാലു എന്നിവരും പങ്കെടുത്തു.