
കൊച്ചി: സംസ്ഥാന സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനദ്രോഹ നയങ്ങൾക്കെതിരെ ഭാരതീയ മസ്ദൂർ സംഘ് (ബി.എം.എസ്) പള്ളിപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രക്ഷോഭ പദയാത്ര നടത്തി. മുനമ്പം ഹാർബറിൽ നിന്ന് ആരംഭിച്ച പദയാത്ര ചെറായി പഞ്ചായത്ത് നടയിൽ സമാപിച്ചു. രാവിലെ മുനമ്പത്ത് ബി.എം.എസ് ജില്ലാ ട്രഷറർ കെ.എസ്. ശ്യാംജിത്ത് ഉദ്ഘാടനം ചെയ്തു. വൈകിട്ട് നടന്ന സമാപന സമ്മേളനം ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്തു. ബി.എം.എസ് പള്ളിപ്പുറം പഞ്ചായത്ത് ഭാരവാഹികളായ സി.എ. റെജോഷ് (ക്യാപ്ടൻ), ഒ.സി. പ്രമോദ് (വൈസ് ക്യാപ്ടൻ), വി.എസ്. കലേഷ് (മാനേജർ) എന്നിവർ നേതൃത്വം നൽകി.