കൊച്ചി: ശബരിമലയിലെ കൊള്ളയും സ്വർണക്കടത്തും സി.ബി.ഐ അന്വേഷിക്കുക, ദേവസ്വംമന്ത്രി രാജിവയ്ക്കുക, തിരുവിതാംകൂർ ദേവസ്വം ബോർഡ് പിരിച്ചുവിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് ഇന്ന് രാവിലെ പത്തിന് മാർച്ച് നടത്തും. ഹൈക്കോടതി ജംഗ്ഷനിൽ മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു സംസാരിക്കും.