y
ബോധവത്കരണ ക്ലാസ് ജില്ലാ സപ്ലൈ ഓഫീസർ എസ് ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തറ: കോൺഫെഡറേഷൻ ഒഫ് കൺസ്യൂമർ പ്രൊട്ടക്ഷൻ വെൽഫെയർ അസോസിയേഷന്റെയും തൃപ്പൂണിത്തറ ഗവ. ഗേൾസ് ഹൈസ്കൂൾ കൺസ്യൂമർ ക്ലബിന്റെയും ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. സമ്മേളനം ജില്ലാ സപ്ലൈ ഓഫീസർ എസ്. ബിന്ദു ഉദ്ഘാടനം ചെയ്തു. ജെ. ഷീബ അദ്ധ്യക്ഷയായി. പി.സി. യമുന, അഡ്വ. ഷീബ സാമുവൽ, സ്റ്റേറ്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ മെമ്പർ അനു സുനിൽകുമാർ, വി.എക്സ്. സെലിൻ, നീതു എബ്രഹാം, പി.പി. തോമസ് തുടങ്ങിയവർ സംസാരിച്ചു.