പള്ളുരുത്തി: ഇടക്കൊച്ചിയിൽ രാത്രിയുടെ മറവിൽ തണ്ണീർത്തടം നികത്തുന്നതിനിടെ സമീപത്തെ ക്ഷേത്രമതിൽ തകർന്നുവീണ സംഭവത്തിൽ കുറ്റകാർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം. പി സിറ്റി പൊലീസ് കമ്മീഷണർക്ക് കത്ത് നൽകി. തണ്ണീർത്തടം പൂർവസ്ഥിതിയിലാക്കാനുള്ള നടപടി അധികൃതർ സ്വീകരിക്കണം. രാത്രിയിൽ കണ്ണങ്ങാട്ട് പാലത്തിന്റെ ഇരുവശവും പൊലീസിന്റെ രാത്രികാല പരിശോധന നടക്കുന്നതിനിടെയാണ് തണ്ണീർത്തടം നികത്തൽ നടന്നതെന്നത് ഗൗരവമേറിയതാണ്. പൊലീസ് ഒത്താശയോടെയാണ് ക്രിമിനൽ സംഘം വിഹരിക്കുന്നതെന്ന് പരാതിയുണ്ട്.