congress
മാർത്തോമാഭവനുനേരെ നടന്ന അക്രമസംഭവത്തിൽ അക്രമികളെ പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊലീസ് സ്റ്റേഷൻ മാർച്ച് ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: നിയമവകുപ്പ് മന്ത്രി പൊലീസിനെ ഉപയോഗിച്ച് നിയമവിരുദ്ധർക്ക് സംരക്ഷണമൊരുക്കുകയാണെന്നും ഇരു സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും ഹൈബി ഈഡൻ എം.പി പറഞ്ഞു. എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള കളമശേരിയിലെ മാർത്തോമാഭവന്റെ ചുറ്റുമതിലും കന്യാസ്ത്രീ മഠത്തിലേക്കുള്ള കുടിവെള്ള പൈപ്പുകൾ തകർക്കുകയും ചെയ്ത സംഭവത്തിൽ കുറ്റവാളികളെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പൊലീസ് സ്റ്റേഷൻ മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷനായി. എച്ച്.എം.ടി ജംഗ്‌ഷനിൽ നിന്നാരംഭിച്ച മാർച്ച് പൊലീസ് സ്റ്റേഷന് സമീപം തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

നേതാക്കളായ ടി. എം. സക്കീർ ഹുസൈൻ, കെ.കെ. ഇബ്രാഹിംകുട്ടി, ബാബു പുത്തനങ്ങാടി, ബേസിൽ പോൾ, അബ്ദുൾ ലത്തീഫ്, സേവ്യർ തായഞ്ചേരി, എം.ജെ. ടോമി, സുജിത്ത് പോൾ, കെ.വി. പോൾ, പി.വി. സജീവൻ, ലിസി ജോർജ്, വി.കെ. ഷാനവാസ്, സുനില സിബി, മധു പുറക്കാട്, നന്ദകുമാർ, പി .എം . നജീബ്, ഷംസു തലക്കോട്ടിൽ, എം.എ. വഹാബ്, സീമ കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.