കാക്കനാട്: ശബരിമല സംഭവത്തിൽ സർക്കാരും ദേവസ്വം ബോർഡും നടത്തുന്ന കള്ളക്കളികൾക്കെതിരെ കോൺഗ്രസ് തൃക്കാക്കര നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. കളക്ടറേറ്റ് ജംഗ്ഷനിൽ നടന്ന പ്രതിഷേധം ലായേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.കെ. അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.സി. വിജു അദ്ധ്യക്ഷനായി.
നേതാക്കളായ ഉണ്ണി കാക്കനാട്, പി.എസ്. സുജിത്ത്, കെ.എച്ച്. ബഷീർ, അഡ്വ. ഹസീന ഉമ്മർ, ജിപ്സൺ ജോളി, സാബു പടിയഞ്ചേരി, ടി.എസ്. രാധാമണി, ദിവ്യ ബാഹുലേയൻ, ദീപ്തി പ്രശാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.