കൊച്ചി: കാക്കനാട് രാജഗിരി ബിസിനസ് സ്‌കൂൾ, സെന്റർ ഫോർ ഹെൽത്ത്കെയർ എക്സലൻസ് ആന്റ് അഡ്വാൻസ്‌മെന്റ് ഇൻ ലീഡർഷിപ്പിന് (ആർ.സി-ഹീൽ) തുടക്കം കുറിക്കുന്നു.

ആരോഗ്യ-ക്ലിനിക്കൽ രംഗത്തുള്ളവർക്ക് നേതൃപാടവം വികസിപ്പിക്കാനും മാനേജ്മെന്റ് അവബോധം വളർത്താനും മറ്റുമുള്ള വേദിയാണിതെന്ന് ആർ.സി.എസ്.എസ് അസോ. ഡയറക്ടറും ആർ.സി-ഹീൽ പ്രോഗ്രാം ഡയറക്ടറുമായ ഡോ. ബിനോയ് ജോസഫ്, ആർ.ബി.എസ് അസി. ഡയറക്ടർ ഫാ. ഡോ. ഫ്രാൻസിസ് സെബാസ്റ്റ്യൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വിവരങ്ങൾക്ക്: 9869623198, ഇ മെയിൽ: mdprx@rajagiri.edu

ആർ.സി-ഹീൽ ഉപദേശക സമിതിയിൽ ഇന്ത്യയിലെയും വിദേശത്തെയും ആരോഗ്യ വിദഗ്‌ദ്ധർ, ആശുപത്രി അഡ്മിനിസ്ട്രേറ്റർമാർ, വ്യവസായ പ്രമുഖർ എന്നിവർ പങ്കാളിത്തം വഹിക്കുന്നു.

ബിയോണ്ട് മൈ കോച്ചിംഗ് സി.ഇ.ഒ ഡോ. നിതിൻ സെബാസ്റ്റ്യൻ, ആർ.സി - ഹീൽ പ്രോഗ്രാം കോഓർഡിനേറ്റർ ഡോ.കെ.ആർ. സിനിമോൾ എന്നിവരും പങ്കെടുത്തു.