കോതമംഗലം: വൈദ്യുതി പോസ്റ്റിലെ അറ്റകുറ്റപ്പണിക്കിടെ കെ.എസ്.ഇ.ബി ജീവനക്കാർക്ക് കാട്ടുകടന്നലിന്റെ കുത്തേറ്റു. കീരമ്പാറ സെക്ഷനിലെ ലൈൻമാൻ കാഞ്ഞിരവേലി വള്ളോംതടത്തിൽ രാജീവിനും ഒപ്പമുണ്ടായിരുന്ന കരാർ തൊഴിലാളി അമലിനുമാണ് കടന്നലിന്റെ കുത്തേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ മാലിപ്പാറക്ക് സമീപം വെള്ളിലാംതൊട്ടി ഭാഗത്തുവച്ചാണ് ആക്രമണമുണ്ടായത്.