1
ഫോട്ടോഗ്രഫേഴ്സ് അസോ. വാർഷികം ജില്ലാ പ്രസിഡന്റ് എ എ മജീഷ് ഉദ്ഘാടനം ചെയ്യുന്നു

ഫോർട്ടുകൊച്ചി: ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ കൊച്ചി മേഖലാ സമ്മേളനം ഫോർട്ടുകൊച്ചി പള്ളത്ത് രാമൻ മെമ്മോറിയൽ ഹാളിൽ നടന്നു. ജില്ലാ പ്രസിഡന്റ് എ.എ. രജീഷ് ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡന്റ് നവാസ് അന്ത്രു അദ്ധ്യക്ഷനായി. മട്ടാഞ്ചേരി സ്റ്റേഷൻ ഇൻസ്പെക്ടർ ഷിബിൻ മുഖ്യാതിഥിയായി. ജില്ലാ ഭാരവാഹിയായ ടി.ജെ. വർഗീസ്, മിനോഷ് ജോസഫ്, ആർ.എൻ. പണിക്കർ, എൻ.കെ. ജോഷി, എം.പി. അപ്പുക്കുട്ടൻ, കെ.എ. റഷീദ്, ജൂബർട്ട് ആന്റണി , സുഷമൻ കടവിൽ, സോഫിയ ജൂബർട്ട് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോഗ്രഫി ,കായിക മത്സരങ്ങളിലെ വിജയികളായ അംഗങ്ങളെയും കലാകായിക - മത്സരങ്ങളിലും പഠനത്തിലും ഉന്നതവിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കളെയും അനുമോദിച്ചു. സംഗീതകലാപരിപാടികളുമുണ്ടായിരുന്നു.