ആലുവ: ആലുവ ബി.എസ്.എൻ.എൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോടതിയിൽ ഓട്ടം വന്ന ഓട്ടോറിക്ഷയുടെ ഡാഷ് കുത്തിത്തുറന്ന് ഡ്രൈവറുടെ പണവും രേഖകളുമടങ്ങിയ പേഴ്സ് കവർന്നു. കുന്നുകര നോർത്ത് കുത്തിയതോട് കൈതാരത്ത് വീട്ടിൽ ഫ്രാൻസിസിന്റെ പേഴ്സാണ് കവർന്നത്. ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്, 6500 രൂപ എന്നിവ നഷ്ടപ്പെട്ടു. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. കുത്തിയതോട് സ്വദേശിയായ സി.പി.എം പ്രവർത്തകനുമായിട്ടാണ് കോടതിയിൽ ഓട്ടം വന്നത്. യാത്രക്കാരൻ കോടതിയിലേക്ക് പോയപ്പോൾ ഫ്രാൻസിസ് സമീപത്തെ തട്ടുകടയിൽ ചായ കുടിക്കാൻ പോയി. ഈ സമയത്തായിരുന്നു മോഷണം. ആലുവ പൊലീസ് കേസെടുത്തു.