കൊച്ചി: ഫ്യൂച്ചർ കേരള മിഷന്റെ ഭാഗമായി ജെയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന ഐഡിയ ഫെസ്റ്റ് 2025, സ്പീക്ക് ഫോർ ഫ്യൂച്ചർ മത്സരങ്ങൾക്ക് 250 കലാലയങ്ങൾ രജിസ്റ്റർ ചെയ്തു.
ജനുവരിയിൽ നടക്കുന്ന സമ്മിറ്റ് ഒഫ് ഫ്യൂച്ചർ എന്ന ആ​ഗോള ഉച്ചകോടിയുടെ ഭാഗമായാണ് മത്സരങ്ങൾ.

കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്ക് യുവജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഫ്യൂച്ചർ കേരള മിഷൻ ചെയർമാനും മുൻ ഇന്ത്യൻ അംബാസഡറുമായ വേണു രാജാമണി, ജെയിൻ സർവകലാശാല ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് എന്നിവർ പറഞ്ഞു.

നവംബർ ആദ്യവാരം നടക്കുന്ന ഓൺലൈൻ ഡിസൈൻ തിങ്കിംഗ് ശില്പശാലയ്ക്ക് ശേഷം നവംബർ 21, 22 തീയതികളിൽ ക്യാമ്പസിലാണ് മത്സരം. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഈ മാസം 25.

വിവരങ്ങൾക്കും രജിസ്‌ട്രേഷനും : www.futurekerala.org.in, ഫോൺ: +917034044242