beke

കൊച്ചി: ബേക്കേഴ്‌സ് അസോസിയേഷൻ കേരള സംഘടിപ്പിക്കുന്ന ബേക്ക് എക്‌സ്‌പോ 2025 നാളെ മുതൽ 12 വരെ അങ്കമാലി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും.

നാളെ വൈകീട്ട് നാലിന് ജോയ് ആലുക്കാസ് ഗ്രൂപ്പ് സി.എം.ഡി. ജോയ് ആലുക്കാസ് ഉദ്ഘാടനം ചെയ്യും. എം.എസ്.എം.ഇ. ജോയിന്റ് ഡയറക്ടർ ആൻഡ് ഹെഡ് ജി.എസ്. പ്രകാശ് മുഖ്യാതിഥിയാകും.

ബേക്കറി ഉടമകൾ, ജീവനക്കാർ, ഷെഫുകൾ ഉൾപ്പെടെയുള്ള മേഖലയിൽ ഏറെ പ്രയോജനകരമാകും എക്‌സ്‌പോയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു പ്രേംശങ്കർ, സംസ്ഥാന സെക്രട്ടറി എ. നൗഷാദ്, ജില്ലാ ജനറൽ സെക്രട്ടറി പി.എസ്. ശിവദാസ്, വി.പി. അബ്ദുൽസലിം, കെ.കെ. സരുൺ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.