കൊച്ചി: കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 6.30ന് കലൂർ എ.ജെ ഹാളിൽ പാലസ്തീൻ ഐക്യദാർഢ്യ പ്രാർത്ഥനാ സമ്മേളനവും അനുസ്മരണവും നടത്തും. വി.എച്ച് അലി ദാരിമി ഉദ്ഘാടനം ചെയ്യും. കലൂർ മഹല്ല് ഇമാം ഡോ . അബു മാലിക് താഹ നേതൃത്വം നൽകും. സൈദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ മുഖ്യപ്രഭാഷണം നടത്തും. കെ.കെ ഷംസുദ്ദീൻ മുസ്‌ലിയാർ അദ്ധ്യക്ഷനാകും. വി.എച്ച്. അലി, സി.ടി. ഹാഷിം തങ്ങൾ, സി.എ. ഹൈദ്രോസ്, കെ.എസ്.എം. ഷാജഹാൻ, മുഹമ്മദ് ഹിജാസ്, അഷ്‌റഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.